നിയമ വിരുദ്ധമായ സൈറ്റിൽ കയറിയെന്ന് വ്യാജ സന്ദേശം; പേടിച്ച് വിദ്യാ‍ർഥി ജീവനൊടുക്കി

നിയമവിരുദ്ധ സൈറ്റിൽ കയറിയെന്നും പണം നൽകിയില്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കുമെന്നുമായിരുന്നു മെസേജ്.

0
432

കോഴിക്കോട്: സൈബർ സെല്ലിന്റെ പേരിൽ വ്യാജ സന്ദേശം കിട്ടിയ വിദ്യാർഥി ജീവനൊടുക്കി. കോഴിക്കോട് ചേവായൂർ സ്വദേശി ആദിനാഥ് ആണ് മരിച്ചത്. നിയമവിരുദ്ധമായ സൈറ്റില്‍ കയറിയെന്നും 33900 രൂപ അടയ്ക്കണം എന്നുമായിരുന്നു സന്ദേശം. പണം തന്നില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും സന്ദേശത്തലൂടെ അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)