സഹോദരൻ പീഡിപ്പിച്ചെന്ന് പ്ലസ് ടു വിദ്യാർത്ഥിനി; താമരശ്ശേരി പൊലീസ് കേസെടുത്തു

പീഡനത്തിനിരയായ വിവരം വിദ്യാർത്ഥിനി തന്റെ സഹപാഠിയെ അറിയിക്കുകയായിരുന്നു

0
17035

കോഴിക്കോട്: സഹോദരൻ പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസെടുത്തു. സ്വന്തം വീടിനകത്ത് വെച്ച് തന്നെ വിദ്യാർത്ഥിനി പീഡനത്തിന് ഇരയായെന്നാണ് സൂചന. വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത ചൈൽഡ് ലൈൻ, പൊലീസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പീഡനത്തിനിരയായ വിവരം വിദ്യാർത്ഥിനി തന്റെ സഹപാഠിയെ അറിയിക്കുകയായിരുന്നു. ഈ കുട്ടിയാണ് സ്കൂളിൽ വിവരം അറിയിച്ചത്. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി.

പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കും