കേരള ഫുട്ബോൾ ടീം മുൻ വൈസ് ക്യാപ്റ്റൻ ടി എ ജാഫറിന് രണ്ട് ലക്ഷം രൂപ ചികിത്സാസഹായം

0
639

തിരുവനന്തപുരം: കേരള ഫുട്ബോൾ ടീം മുൻ വൈസ് ക്യാപ്റ്റൻ ടി എ ജാഫറിന് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സാസഹായം അനുവദിക്കാൻ തീരുമാനിച്ചു. 1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു ടി എ ജാഫർ. പക്ഷാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിൻ്റെ തുടർചികിൽസക്കായി സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി എംഎൽഎ കെ ജെ മാക്സിയും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു