തിരുവനന്തപുരം: കാട്ടാക്കടയിൽ കത്തെഴുതിവെച്ച ശേഷം വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെ(13)യാണ് കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദൻ.
“അമ്മ, അച്ഛൻ ഞാൻ പോകുന്നു. എന്റെ കളർ പെൻസിലുകൾ എട്ട് എയിൽ പഠിക്കുന്ന ആദിത്യനു കൊടുക്കണം. ഞാൻ പോകുന്നു. എന്ന് സ്വന്തം ഗോവിന്ദൻ.” എന്ന് കുറിപ്പെഴുതിവെച്ച ശേഷമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെയാണ് ഗോവിന്ദനെ കാണാതായത്. കുടചൂടി കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്. പാന്റ്സും ഷർട്ടുമായിരുന്നു വേഷം. പുലർച്ചെ 5.30നുള്ള ദൃശ്യങ്ങളാണ് ഇത്.
കുട്ടിയെ കണ്ടെത്തി
കാട്ടാക്കടയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കാട്ടാക്കടയിലേക്ക് പോയ ബസില്‍ നിന്നാണ് ഗോവിന്ദിനെ കണ്ടെത്തിയത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കാട്ടാക്കട ചിന്താലയ വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്. വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകനാണ്. കാട്ടാക്കട ഡിപ്പോയിലെ RNE 522 നമ്പര്‍ ബസില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
പതിമൂന്നുകാരനെ ബാലരാമപുരത്ത് വെച്ച് വനിതാ കണ്ടക്ടര്‍ കണ്ടിരുന്നു. കുട്ടി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചു. തുടര്‍ന്ന് നെയ്യാറ്റിന്‍കര – ബാലരാമപുരം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.