കട്ടച്ചിറയിൽ കടുവയെ അവശനിലയിൽ കണ്ടെത്തി; കാട്ടാനകൾ ആക്രമിച്ചതെന്ന് സംശയം

കടുവയെ ചികിത്സ നല്‍കാനായി കോന്നി ആനത്താവളത്തിലേക്ക് മാറ്റി.

0
212

പത്തനംതിട്ട: മണിയാർ കട്ടച്ചിറയിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. മണിയാറിൽ നിന്ന് വനമേഖലയിലൂടെ കട്ടച്ചിറയിലേക്ക് പോകുന്ന ഭാഗത്ത് റോഡരികിലാണ് കടുവയെ കണ്ടെത്തിയത്. രാവിലെ പത്രവിതരണത്തിനു പോയവരാണ് കടുവ അവശനിലയില്‍ കുറ്റിക്കാട്ടില്‍ കിടക്കുന്നത് കണ്ടത്. കടുവയുടെ ദേഹത്ത് പരിക്കുകൾ ഉണ്ട്. തലയ്ക്കും ചെവികളിലും മുറിവേറ്റ നിലയിലാണ് കടുവ.

മണിയാര്‍ പൊലീസ് ക്യാമ്പ് പരിസരം കട്ടച്ചിറ ഭാഗങ്ങളില്‍ ഒരു വര്‍ഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്. ഇന്ന് രാവിലെ കാട്ടാനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കാട്ടാന ഇറങ്ങുന്ന സ്ഥലം കൂടിയാണ് കട്ടച്ചിറ. കാട്ടാനകളുടെ ആക്രമണത്തിൽ കടുവയ്ക്ക് പരിക്കേറ്റതാകാമെന്നാണ് വനംവകുപ്പധികൃതരുടെ നിഗമനം. വനപാലകർ സ്ഥലത്ത് എത്തി കടുവയെ വലയിലാക്കി. ചികിത്സ നല്‍കാനായി കോന്നി ആനത്താവളത്തിലേക്ക് മാറ്റി. തുടര്‍ചികിത്സകള്‍ നല്‍കുന്നതും ഇവിടെ വച്ചായിരിക്കും.

English Summary: The tiger was shifted to Konni Elephant Sanctuary for treatment.