ബഹ്റൈൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് യുഎഇ

0
128

ഹൂതി വിമതരുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ബഹ്റൈൻ സൈനികരുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം അറിയിച്ച് യുഎഇ. ‘ഓപ്പറേഷന്‍ ഡിസിസീവ് സ്റ്റോമിലും’, ‘ഓപ്പറേഷന്‍ റിസ്റ്റോറിംഗ് ഹോപ്പിലും’ ഭാഗമായ സൈനികർക്ക് പരുക്കേൽക്കുയും ചെയ്തിരുന്നു.

അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണ് ആക്രമണത്തെ പ്രതിനിധീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയില്‍ വ്യക്തമാക്കി. യെമനിലും സമീപ മേഖലയിലും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയിലേക്ക് നയിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയിലേക്ക് മടങ്ങാനും ഈ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും നിര്‍ണ്ണായകമായ നിലപാട് സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

ബഹ്റൈന്‍ ഗവണ്‍മെന്റിനോടും, ജനങ്ങളോടും ഈ ദുരന്തത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങളോടുമുള്ള അഗാധമായ അനുശോചനവും സഹതാപവും മന്ത്രാലയം അറിയിച്ചു, അതുപോലെ പരിക്കേറ്റ എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം വ്യക്തമാക്കി.