ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി അപകടം

0
704

ലഖ്‌നൗ: ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഷാകൂര്‍ ബസ്തി-മഥുര മെമുവാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്.

ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടാകുന്നത്. യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ഇറങ്ങിയതിന് ശേഷമാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. ആളപായമുണ്ടായിട്ടില്ല.