സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യത്തിന്റെ വില ഇനിയും കൂടും

0
180

സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യത്തിന്റെ വില ഇനിയും കൂടും. 12 ശതമാനം വരെ വില ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്ത് വിദേശ നിര്‍മിത മദ്യകമ്പനികള്‍ നല്‍കേണ്ട വെയര്‍ ഹൗസ് മാര്‍ജിന്‍ 5 ശതമാനത്തില്‍ നിന്നും 14 ശതമാനമായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു.ഷോപ്പ് മാർജിൻ 20 ശതമാനമായും ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഷോപ്പ് മാര്‍ജിന്‍ 6 ശതമാനം മതിയെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.ഇന്ത്യന്‍ നിര്‍മിത വിദ്യേശ മദ്യം വില്‍ക്കുമ്പോള്‍ വെയര്‍ഹൗസ് മാര്‍ജിനായി ഒമ്പത് ശതമാനവും ഷോപ്പ് മാര്‍ജിനായി 20 ശതമാനവും തുക ബെവ്കോയ്ക്ക് ലഭിക്കുന്നുണ്ട്. ഇതിനു പുറമെയാണ് വിദേശ നിര്‍മിത മദ്യങ്ങള്‍ക്കും മാര്‍ജിനുയര്‍ത്താന്‍ തീരുമാനിച്ചത്.