പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

മതവിലക്കുകളെ മറികടന്ന് സ്‌റ്റേജ്‌ പരിപാടി അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയാണ് റംലാ ബീഗം.

0
172

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും കഥാപ്രാസംഗികയുമായിരുന്ന ആലപ്പുഴ റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. കാഥികൻ വി സാംബശിവന്റെ തബലിസ്റ്റായിരുന്ന അബ്ദുൾസലാമാണ്‌ ഭർത്താവ്‌. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം. ഹുസ്‌നുല്‍ ബദ്‌റുൽ മുനീര്‍ എന്ന കഥാപ്രസംഗം അവതരിപ്പിച്ചതോടെ ഏറെ പ്രശസ്തയായി.

ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി (ഫ​റോ​ക്ക് പേ​ട്ട) ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യി 1946 ന​വം​ബ​ര്‍ മൂ​ന്നി​ന് ജ​നനം. കുട്ടിക്കാലം മുതലേ ആലപ്പൂഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിരുന്നു. പട്ടാണി കുടുംബത്തിലായതിനാൽ ഹിന്ദിയോടായിരുന്നു പ്രിയം. അതുകൊണ്ട് തന്നെ ചെറുപ്പത്തിൽ പാടിയത് ഏറെയും ഹിന്ദി ഗാനങ്ങളാണ്.

ഹു​സ്നു​ല്‍ ജ​മാ​ല്‍ ബ​ദ്​​റു​ല്‍ മു​നീ​ര്‍ ക​ഥാ​പ്ര​സം​ഗ​മാ​ണ് ഏ​റെ ശ്ര​ദ്ധേ​യം. ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ ഓ​ട​യി​ല്‍നി​ന്ന്, ശാ​കു​ന്ത​ളം, ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ബാബുരാജിന്റെ മെഹ്‌ഫിൽ കൂട്ടായ്‌മകളിലും പാടിയിട്ടുണ്ട്‌. പിന്നീട്‌ വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. 2005 മുതൽ കോഴിക്കോട്ട്‌ താമസമാക്കി. ആലപ്പുഴ ആയിഷ ബീഗത്തിനൊപ്പം അവതരിപ്പിച്ച മാപ്പിളപ്പാട്ടുകൾ ആസ്വാദകർ ഏറ്റെടുത്തു. വിലയിൽ ഫസീല, വി എം കുട്ടി, മുക്കം സാജിദ, പീര് മുഹമ്മദ് തുടങ്ങിയവർക്കൊപ്പവും മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്.

മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിൻകുട്ടി വൈദ്യര്‍ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെഎംസിസി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇതിന് പുറമെ പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ അവരെ തേടിയെത്തി.

English Summary: Ramla Begum the first Muslim woman to break religious taboos and present a stage show.