നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകൾ മാറ്റി

0
150

തിരുവനന്തപുരംനബി ദിനത്തിനുള്ള പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ‌ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തിയതി ഉദ്യോ​ഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.

ഈ മാസം 18, 19, 20, 21, 25 തിയതികളിലെ മാറ്റിവച്ച പരീക്ഷകൾ ഡിസംബർ 1, 2, 4, 5, 6 തിയതികളിൽ നടത്തും. 23ന് കോഴിക്കോട് ജില്ലയിൽ മാറ്റിവച്ച ഒഎംആർ പരീക്ഷ ഒക്ടോബർ 29ന് നടക്കും.