ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ മൂന്നാമതും വിവാഹിതനായി: വധു പ്രശസ്ത മോഡൽ

0
1257

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോ തന്നേക്കാൾ 14 വയസ്സ് ഇളപ്പമുള്ള സെലിന ലോക്സിനെയാണ് വിവാഹം കഴിച്ചത്. ബ്രസീലിലെ കർട്ടിബ സ്വദേശിനിയായ സെലിന അറിയപ്പെടുന്ന മോഡലാണ്.

സ്​പെയിനിലെ ഇസിബയിലാണ് ഇരുവരുടെയും വിവാഹ ചടങ്ങുകൾ നടന്നത്. റൊണാൾഡോയുടെ മൂന്നാം വിവാഹമാണിത്. നേരത്തേ, മിലെനെ ഡൊമിൻഗ്വസിനെയും പിന്നീട് ഡാനിയേല സികാരെല്ലിയെയും വിവാഹം കഴിച്ച റൊണാൾഡോ ഇരുവരിൽനിന്നും വിവാഹമോചനം നേടിയിരുന്നു.

 

View this post on Instagram

 

A post shared by C E L i N A (@celinalocks)

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. വിവാഹ വേദിയിൽനിന്ന് പു​റത്തേക്കു വരുന്ന നവദമ്പതികളുടെ മേൽ വെള്ള പൂക്കൾ വർഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

‘ഇന്ന് ഞങ്ങളുടെ കുടുംബങ്ങൾ കൂടി ഒന്നായിരിക്കുന്നു. ഒരു​പാട് ആഘോഷങ്ങളുടെ തുടക്കമാണിത്’ -സെലിന സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. റൊണാൾഡോയും സെലിനയും കഴിഞ്ഞ ജനുവരിയിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു. ഏഴു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

english summary: Ronaldo Nazario has married Celina Locks