കാമുകിക്കൊപ്പം പോയെന്ന് സംശയിക്കുന്ന യുവാവ് കിണറ്റില്‍ മരിച്ചനിലയില്‍

0
278

കൊല്ലം: കാമുകിക്കൊപ്പം പോയെന്ന് സംശയിക്കുന്ന അഞ്ചല്‍ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടില്‍ സജിന്‍ ഷാ(21)യെയാണ് ദിവസങ്ങള്‍ക്ക് ശേഷം നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 20-ാം തീയതിയാണ് സജിന്‍ ഷായെ കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ സജിന്‍ഷായുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയേയും കാണാനില്ലെന്ന വിവരം ലഭിച്ചു. ഇതേച്ചൊല്ലി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സജിന്‍ ഷായുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.