വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോൺവഴി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച അധ്യാപകൻ അറസ്റ്റിൽ

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്ന ഇയാൾ, വീട്ടുകാരോട് വിവരം പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു

0
2980

പൂയപ്പള്ളി: വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കൊല്ലം പൂയപ്പള്ളിയിൽ അധ്യാപകൻ അറസ്റ്റിൽ. വിദ്യാർത്ഥിനികൾക്ക് മൊബൈൽ ഫോൺവഴി അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
പൂയപ്പള്ളിയിലെ ലാബ് ടെക്നീഷ്യൻ കോഴ്സ് അധ്യാപകനായ, വെളിയം കായില മാധവസദനത്തിൽ പ്രകാശ്(63) ആണ് അറസ്റ്റിലായത്. ഇയാളെ പൂയപ്പള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്ന ഇയാൾ, വീട്ടുകാരോട് വിവരം പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു എന്നും പോലീസ് പറഞ്ഞു. അധ്യാപകൻ അപമര്യാദയായി പെരുമാറുന്നത് കുട്ടികൾ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയിരുന്ന ഇയാൾ, വീട്ടുകാരോട് വിവരം പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു എന്നും പോലീസ് പറഞ്ഞു. അധ്യാപകൻ അപമര്യാദയായി പെരുമാറുന്നത് കുട്ടികൾ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.