എസ്എഫ്‌ഐയ്ക്ക് എതിരില്ലാതെ വിജയം: മുഴുവന്‍ സീറ്റിലും മത്സരിച്ചത് പെൺകുട്ടികൾ

0
1331

കാസര്‍ഗോഡ്: എളേരിത്തട്ട് ഇ കെ നായനാര്‍ സ്മാരക ഗവ. കോളേജ് യൂണിയനില്‍ മത്സരിച്ചത് മുഴുവനും പെണ്‍കുട്ടികള്‍. സെപ്തംബര്‍ 29 നാണ് തിരഞ്ഞെടുപ്പെങ്കിലും എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ എട്ട് ജനറല്‍ സീറ്റിലും 10 ക്ലാസ് പ്രതിനിധികളുമായി എസ്എഫ്‌ഐയുടെ 18 വനിതാ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്.

കഴിഞ്ഞ വര്‍ഷം അഞ്ച് ജനറല്‍ സീറ്റുകളിലും പെണ്‍കുട്ടികളായിരുന്നു വിജയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി യൂണിയന്‍ ചെയര്‍പേഴ്‌സണും പെണ്‍കുട്ടികളാണ്. പിന്നാലെ ഈ വര്‍ഷം മുഴുവന്‍ സീറ്റിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ എസ്എഫ്‌ഐ തീരുമാനിക്കുകയായിരുന്നു.