ദുബായ്:വാരാന്ത്യങ്ങളിൽ കഴിഞ്ഞ കുറച്ചുമാസങ്ങളായി 44 മുതൽ 49 വരെ ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവിച്ച ദുബായ്, അബുദാബി നിവാസികൾക്ക് ആശ്വാസത്തിന്റെ കുളിർകാറ്റാണ് ഇനി വരുന്നത്. വടക്കുകിഴക്കൻ കാറ്റ് അടുത്തയാഴ്ച മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ പ്രകടമായ സൂചനയായി മണലും പൊടിയും വീശുകയും വായുവിന്റെ ഗുണനിലവാരവും ദൃശ്യപരതയും കുറയുകയും ചെയ്യും.
രാത്രികാല താപനില 20കളിലേക്ക് താഴും. ഞായറാഴ്ച ദുബായിൽ 26 ഡിഗ്രി വരെയെത്തും. വേനലിൽ താപനില 50ന് മുകളിലെത്തിയിരുന്നു.