കഥാപ്രസംഗം നടത്തുന്ന മെഗാസ്റ്റാർ! മഹാരാജാസ് ആർട്ട്സ് ക്ലബ്‌ ഉദ്ഘാടന ചിത്രം

0
367

സിനിമാ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ എപ്പോഴും സോഷ്യൽ മീഡിയ ആഘോഷിക്കാറുണ്ട്‌. തങ്ങളുടെ താരത്തിന്റെ പഴയകാല ചിത്രം ആരാധകർക്കായി താരങ്ങൾ തന്നെ പങ്കുവെക്കാറുണ്ട്. ഇതെല്ലാം വലിയ ചർച്ചയാകാൻ നിമിഷ നേരം മതി. അവരുടെ പഴയകാല സുഹൃത്തുക്കളും തങ്ങളുടെ കളക്ഷനിൽ നിന്ന് ഇത്തരം ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. അത്തരമൊരു ചിത്രമാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചാ വിഷയം.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയുടെ ചിത്രമാണ്‌ ഇപ്പോൾ ചർച്ചയുടെ കേന്ദ്രം. മഹാരാജാസ്‌ പഠനകാലത്തെ ചിത്രമായതിനാൽ തന്നെ, അതിൽ മമ്മുട്ടി ഏതാണെന്ന്‌ അന്വേഷിക്കുകയാണ്‌ ആരാധകർ. 1973-ൽ മഹാരാജാസ് കോളേജ് ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് ‘കോഴി’ എന്ന കഥാപ്രസംഗം അവതരിപ്പിക്കുകയാണ് മമ്മുട്ടിഅടങ്ങുന്ന സംഘം.

ചിത്രത്തിൽ ഇടതുവശത്തുനിന്ന് ആദ്യം നിൽക്കുന്നതാണ്‌ മമ്മൂട്ടി. ഈ ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് റഫീഖ് സീലാട്ട് ആണ് പങ്കുവെച്ചത്. അതോടൊപ്പം അദ്ദേഹം ഇങ്ങനെ ഒരു കുറിപ്പ് കുറിച്ചു, “അരനൂറ്റാണ്ട് പഴക്കമുള്ള ഒരു മഹാരാജകീയ മമ്മുട്ടി ചിത്രം. 1973 ൽ മഹാരാജാസ് കോളേജ് ആർട്ട്സ് ക്ലബ്‌ ഉദ്ഘാടനത്തിന് ‘കോഴി‘ എന്ന കഥാപ്രസംഗം ആദ്യമായി അവതരിപ്പിക്കുകയാണ് ഇവർ. മമ്മൂട്ടി, അബ്ദുൽ ഖാദർ, ചന്ദ്രമോഹൻ,

മുഹമ്മദ്‌ അഷ്‌റഫ്‌, ജോസഫ് ചാലി (ഗിറ്റാർ വായിക്കുന്ന ആൾ ) രാജൻ സംഭവത്തിൽ ആർ ഇ. സി. വിദ്യാർത്ഥി എന്ന ജോസഫ് ചാലി അടിയന്തരാവസ്ഥയ്ക്ക് ശേഷം മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. മമ്മുട്ടിക്ക് തൊട്ടടുത്ത് നിൽക്കുന്ന അബ്ദുൾ കലാം ഇന്ന് നമ്മേ വിട്ടു പിരിഞ്ഞു എന്നത് സങ്കടം. ആദ്യം ഈ ഫോട്ടോ അയച്ചുതന്ന നാസിർ മുഹമ്മദിനും ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകിയ ഈ ഫോട്ടോയിൽ നാലാമനായി നിൽക്കുന്ന മുഹമ്മദ് അഷ്‌റഫിനും നന്ദി.”