മോഹൽലാലിനൊപ്പമുള്ള 25 വര്‍ഷങ്ങൾ: അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നുവെന്ന്‌ നടി മീന

വര്‍ണപകിട്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.

0
305

നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളം ഉള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് അവർ. ബാലതാരമായി സിനിമയിലെത്തിയ മീന നായികയായി പ്രേര്‍ഷക മനസ്സുകള്‍ കീഴടക്കുകയായിരുന്നു.

25 വർഷത്തോളമായി മോഹന്‍ലാലുമായി തുടരുന്ന കെമിസ്ട്രി നിലനിർത്തുന്നത് എങ്ങനെയെന്ന് തുറന്നു പറയുകയാണ് മീന. തന്റെ താൽപര്യങ്ങൾ മനസിലാക്കി പെരുമാറുന്ന നടനാണ് മോഹൻ ലാൽ. ലാലിനൊപ്പം അഭിനയിച്ചു എന്നു പറയുന്നതിനേക്കാൾ നല്ലത് കഥാപാത്രങ്ങളായി ജീവിച്ചു എന്ന് പറയുന്നതാണെന്ന് മീന പറയുന്നു.

വര്‍ണപകിട്ട് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ നായികാ നായകന്മാരായി അഭിനയിച്ചിട്ടുണ്ട്. വര്‍ണപകിട്ടിനു ശേഷം ഒളിമ്പ്യന്‍ അന്തോണി ആദം, ഉദയനാണ് താരം, ചന്ദ്രോത്സവം, മിസ്റ്റര്‍ ബ്രഹ്മാചരി, നാട്ടുരാജാവ്, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, എന്നിങ്ങനെ ഒട്ടനവധി സിനിമകളിലാണ് മോഹന്‍ലാലും മീനയും നായിക നായകന്മാരായി അഭിനയിച്ചിരിക്കുന്നത്.