ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ ജാമ്യം രണ്ട് മാസത്തേക്ക് കൂടി നീട്ടി

ചികിത്സാ സംബന്ധമായ ആവശ്യങ്ങൾക്കാണ് ജാമ്യം നീട്ടിയത്.

0
125

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ ജാമ്യം നീട്ടി. സുപ്രീംകോടതിയാണ് രണ്ട് മാസത്തേക്ക് കൂടി ജാമ്യം നീട്ടിയത്. എം ശിവശങ്കറിന്റെ ആവശ്യപ്രകാരമാണ് നടപടി. ചികിത്സാ സംബന്ധമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. കേസിൽ ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിന് സുപ്രീംകോടതി ആദ്യം രണ്ട് മാസത്തെ ജാമ്യം അനുവദിച്ചിരുന്നു. നട്ടെല്ലിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഇടക്കാല ജാമ്യം.

അന്വേഷണത്തിൽ ഇടപെടാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, ജാമ്യ കാലയളവിൽ തന്റെ വീടിനും, ആശുപത്രിക്കും, ആശുപ്രതി പരിസരത്തും മാത്രമേ പോകാൻ പാടുളളൂ എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഫെബ്രുവരി 14 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതു മുതൽ ലൈഫ് മിഷൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവശങ്കർ കസ്റ്റഡിയിലായിരുന്നു. ജയിൽ മോചനത്തിന് കലൂരിലെ പിഎംഎൽഎ കോടതി അനുമതി നൽകിയെങ്കിലും സ്വർണക്കടത്ത് കേസിലെ പ്രൊഡക്ഷൻ വാറണ്ട് കൂടി റദ്ദാക്കിയാൽ മാത്രമേ ജാമ്യനടപടികൾ പൂർത്തിയാവുകയുള്ളു എന്നതിനാലാണ് ജയിൽ മോചിതനാകാൻ വൈകിയത്.

English Summary: The bail was extended for medical purposes.