ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ്; ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ നേട്ടം

0
261

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ശ്രീലങ്കയെ 19 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് സ്വർണമെഡൽ നേട്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിം​ഗിനിറങ്ങിയ ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റൺസിൽ ഒതുങ്ങി. സ്കോൾ: ഇന്ത്യ- 116/7. ശ്രീലങ്ക- 97/8.

സ്മൃതി മന്ഥനയും ജെമീമ റോഡ്രിഗസും മാത്രമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സ്മൃതി 45 പന്തിൽ 46 റൺസും ജെമീമ 40 പന്തിൽ 42 റൺസുമെടുത്തു. മറ്റ് താരങ്ങളെല്ലാം രണ്ടക്കം തികയ്ക്കാനാകാതെ മടങ്ങി. ശ്രീലങ്കയ്ക്കായി ഉദേശിക പ്രബോധിനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.

22 പന്തിൽ 25 റൺസെടുത്ത ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ടിറ്റസ് സിദ്ധു ആറു റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രാജേശ്വരി ഗെയ്‍‍ക്‌‍വാദ് രണ്ടും ദീപ്തി ശർമ, പൂജ വസ്ത്രകാർ, ദേവിക വൈദ്യ

India vs Sri Lanka Cricket Final Live Score, Asian Games 2023

എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.