ഏഷ്യൻ ​ഗെയിംസ്; ഷൂട്ടിങ്ങിലും തുഴച്ചിലിലും ഇന്ത്യയ്‌ക്ക് വെള്ളി, പുരുഷഹോക്കിയിൽ തകർപ്പൻ ജയം

പുരുഷ ഹോക്കിയില്‍ ഉസ്ബെക്കിസ്ഥാനെ ഇന്ത്യ എതിരില്ലാത്ത പതിനാറ് ഗോളുകള്‍ക്ക് തകര്‍ത്തു.

0
226

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ വനിതാ ടീം വെള്ളി നേടി. ആഷി ചൗക്‌സി, റമിത, മെഹുലി ഘോഷ് എന്നിവരുടെ സംഘമാണ് വെള്ളി നേടിയത്. റമിതയും മെഹൂലിയും വ്യക്തി​ഗത ഫൈനലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചൈനയ്ക്കാണ് സ്വർണം. മംഗോളിയ വെങ്കലവും നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ രമിത വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. മെഡൽ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോൾ.

പുരുഷ ഹോക്കിയില്‍ ഉസ്ബെക്കിസ്ഥാനെ ഇന്ത്യ എതിരില്ലാത്ത പതിനാറ് ഗോളുകള്‍ക്ക് തകര്‍ത്തു. മന്ദീപ് സിങ്, വരുണ്‍ കുമാര്‍, ലളിത് ഉപാദ്യായ എന്നിവരുടെ ഹാട്രിക്ക് പ്രകടനമാണ് കൂറ്റന്‍ ജയം സമ്മാനിച്ചത്. വനിത ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ ടീം പുറത്തായി. നീന്തലില്‍ വനിതകളുടെ 4X100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലെ ടീം ഫൈനലിലെത്തി. ഗെയിംസ് വിഭാഗം വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം മെ‍ഡലുറപ്പിച്ചു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

39 ഇങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 16 സ്വര്‍ണവും 23 വെള്ളിയും ഉള്‍പ്പെടെ 70 മെഡലുകള്‍ നേടിയിരുന്നു.
655 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്.

English Summary: India is third in the Asian Games medal table.