ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് ഞായറാഴ്ച

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വഹിക്കും.

0
190

ന്യൂഡല്‍ഹി: പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് ഞായറാഴ്‌ച പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വഹിക്കും. കേരളത്തിനുപുറമെ രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് വന്ദേഭാരതിന്റെ പുതിയ ഒമ്പത് സര്‍വീസുകള്‍ തുടങ്ങുന്നത്.

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം. കാസര്‍കോട് – തിരുവന്തപുരം, റൂര്‍ക്കോല- ഭുവനേശ്വര്‍-പുരി, റാഞ്ചി -ഹൗറ, ജാംനഗര്‍ – അഹമ്മദാബാഗ്, ഉദയ്പൂര്‍- ജയ്പൂര്‍, തിരുനെല്‍വേലി- മധുര- ചെന്നൈ, ഹൈദരബാദ്- ബംഗളൂരു, വിജയവാഡ -ചെന്നൈ, പട്‌ന -ഹൗറ എന്നിവിടങ്ങളിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.

കേരളത്തിലെ രണ്ടാം വന്ദേഭാരത് സർവീസിന്റെ ഫ്ളാഗ്ഓഫ് കാസർകോട് റെയിൽവേ സ്റ്റേഷനിലായിരിക്കും. ഇവിടെ നിന്നാകും സർവീസ് ആരംഭിക്കുക. കാസര്‍കോട് റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച പകൽ 12 ന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രി വി അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ എന്നിവർ പങ്കെടുക്കും.

വന്ദേഭാരതിന്റെ കോച്ചുകൾ സുസജ്ജമായി കാസർകോട് എത്തിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ തിരുവനന്തപുരം- കാസർകോട് റൂട്ടിൽ രണ്ടുതവണ ട്രയൽ റൺ നടത്തിയിരുന്നു. തിങ്കളാഴ്ച കാസർകോട്ടേക്കും ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സർവീസ് ഉണ്ടാകില്ല.

സമയക്രമം ഇങ്ങനെ. കാസർകോട് – 7.00 am, കണ്ണൂർ – 8.03/8.05am, കോഴിക്കോട് – 9.03/9.05am, ഷൊർണൂർ – 10.03/10.05 am, തൃശൂർ – 10.38/10.40am, എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/12.40am, കൊല്ലം – 1.55/1.57pm, തിരുവനന്തപുരം – 3.05 pm.

മടക്കയാത്ര. തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂർ – 7.40/7.42pm, ഷൊർണൂർ – 8.15/8.17pm, കോഴിക്കോട് – 9.16/9.18pm, കണ്ണൂർ – 10.16/1.18pm, കാസർകോട് – 11.55pm.

English Summary: Narendra Modi will inaugurate through video conferencing.