പാലക്കാട് പാലക്കയത്ത് ഉരുള്‍പൊട്ടല്‍: ഊരുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടതായി സംശയം

0
164

പാലക്കയം പാണ്ടൻ മലയിൽ ഉരുൾ പൊട്ടൽ. കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തുള്ള പാലക്കയത്തിന് അടുത്തുള്ള മൂന്നാം തോടിനടത്തുത്താണ് ഉരുൾ പൊട്ടിയത്. പുഴയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ അഗ്നിശമന സേനാ സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഉരുൾപൊട്ടലിൽ ആശങ്കപ്പെടേണ്ട എന്ന് ജില്ലാ കലക്ടർ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ ഉയർത്തും. പുഴയിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇതേ തുടര്‍ന്ന് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു.

കാഞ്ഞിരപ്പുഴ , മണ്ണാർക്കാട് നെല്ലിപ്പുഴ , കുന്തിപ്പുഴ , തൂതപ്പുഴ ഭാഗത്തുള്ളവർ ജാഗ്രത പാലിക്കാണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.