തിരുവനന്തപുരത്ത് തന്നെ; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍

നരേന്ദ്രമോഡി വന്നു മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും തരൂർ.

0
146

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം സ്വയം പ്രഖ്യാപിച്ച് ശശി തരൂര്‍. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇക്കുറിയും തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് തരൂർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോഡി വന്നു മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് മത്സരിക്കാന്‍ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. രണ്ട് സാധ്യത ഉണ്ടായിരുന്നു. പാര്‍ലമെന്റ് വേണോ മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് വേണോ എന്നതായിരുന്നു അത്. അങ്ങനെയൊരു സംശയത്തിൽ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ലോക്സഭയിലേക്ക് മത്സരിക്കാമെന്നു തീരുമാനിച്ചു. ആര് വന്നു മത്സരിച്ചാലും അതിനി നരേന്ദ്രമോഡിയാണെങ്കിലും ഇവിടെ വിജയം തനിക്കായിരിക്കും.

പല സമയങ്ങളിലാണ് ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ. ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനം കൈക്കൊള്ളും. അപ്പോഴത്തെ സാഹചര്യം നോക്കി തീരുമാനിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. ഇത്തവണ തരൂർ സംസ്ഥാന രാഷ്ട്രീയത്തില്‍ ശശി തരൂര്‍ കേന്ദ്രീകരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

English Summary: Tharoor said that even if Narendra Modi comes and contests, he will win.