‘നമ്മൾ ഇന്ത്യയിലാണ്! മംഗളകാര്യങ്ങൾക്ക് ഇങ്ങനെ വസ്ത്രം ധരിക്കാമോ? ’; ദിഷ പടാനിയുടെ വസ്ത്രധാരണത്തിനെതിരെ രൂക്ഷ വിമർശനം

0
428

വളരെ ഗ്ലാമറസായ വസ്‌ത്രധാരണം കൊണ്ട്‌ ശ്രദ്ധ നേടിയ താരമാണ്‌ ബോളിവുഡ്‌ നടി ദിശ പടാനി. ബോള്‍ഡ് ഫാഷൻ സെൻസിന്റെ പേരിൽ താരം അനവധി ആരാധകരെയും നേടിയിട്ടുണ്ട്‌. അംബാനി കുടുംബത്തിലെ ​ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി സാരിയിൽ മനോഹരിയായാണ് ദിഷ എത്തിയത്.

ഓറഞ്ച് നിറത്തിൽ സിംപിൾ ഡിസൈനോടു കൂടിയ സാരിയാണ് ദിഷ ധരിച്ചത്. ബോർഡറിൽ സ്വീക്വൻസ് വർക്ക് നല്‍കിയ സാരിക്ക് മാച്ച് ചെയ്തത് ബാക്ക് ലെസ് ബ്ലൗസാണ്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ദിഷയ്ക്കെതിരെ വിമർശനങ്ങളും ഉയർന്നു.

IN PICS: अंबानी के गणेश चतुर्थी सेलिब्रेशन में साड़ी के साथ ब्रालेट पहनने पर Disha Patani हुईं ट्रोल, लोग बोले -'पूजा में तो ढंग के कपड़े पहनती'

ബാക്ക് ലെസ് ബ്ലൗസ് പെയർ ചെയ്തതിനാണ് വിമർശനം ഉയർന്നത്. ഒരു ശുഭകരമായ ചടങ്ങിൽ ധരിക്കാൻ പറ്റിയ വസ്ത്രമല്ല ഇതെന്നാണ് പലരും കുറിച്ചത്. ‘ദിഷയ്ക്ക് എന്താണ് പറ്റിയത്, ഏത് തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്? നമ്മൾ ഇന്ത്യയിലാണ്’, എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ ദിഷയുടെ ഫാഷൻ സെൻസ് പൂജ്യമാണെന്നു പറയുന്ന കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. നേരത്തെയും പല തവണ വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ വിമർശനം കേട്ടിട്ടുണ്ട്.

IN PICS: अंबानी के गणेश चतुर्थी सेलिब्रेशन में साड़ी के साथ ब्रालेट पहनने पर Disha Patani हुईं ट्रोल, लोग बोले -'पूजा में तो ढंग के कपड़े पहनती'