കൊച്ചി: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ ശനിയാഴ്ച സൗദി യുവതിയുടെ രഹസ്യമൊഴിയെടുക്കും. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതി മൊഴി നൽകുന്നത്. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് മല്ലു ട്രാവലർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.
യുവതി സൗദി എംബസിക്കും മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതേസമയം, വിദേശത്തുള്ള ഷക്കീർ സുബാൻ പരാതി വ്യാജമാണെന്ന വാദവുമായി രംഗത്ത് വന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കൊണ്ട് തന്നെ കേസിൽ മുൻകൂർ ജാമ്യത്തിനായി ഷക്കീർ സുബാൻ ഉടൻ കോടതിയെ സമീപിക്കും.
സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി.
English Summary: Harassment Complaint against Mallu Traveler.