‘മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമ വാര്‍ത്ത; ഇതെല്ലാം കൊണ്ട് എന്താണ് അവർക്ക് കിട്ടുന്നത്’; ചാനലുകളെ വലിച്ചുകീറി മുഖ്യമന്ത്രി

തെറ്റ് കണ്ടാൽ ഇനിയും ചൂണ്ടിക്കാണിക്കുമെന്ന് പിണറായി.

0
121

കാസർകോട്: കുണ്ടംകുഴിയിൽ പ്രസംഗവേദിയില്‍ നിന്നും പിണങ്ങിപ്പോയി എന്ന ചാനലുകളുടെ കള്ളവാർത്ത കയ്യോടെ പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗവേദിയില്‍ നിന്നും താൻ പിണങ്ങിപ്പോവുകയോ ക്ഷുഭിതനാവുകയോ ചെയ്തില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. തനിക്കുണ്ടായ ബുദ്ധിമുട്ട് പറയുക മാത്രമാണ് ചെയ്തത്. പിണങ്ങിപ്പോയി എന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ എം പനയാൽ ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിട ഉദ്ഘാടനത്തിനിടെയാണ് മാധ്യമങ്ങളെ കൂടി സാക്ഷിയാക്കി മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.

ബേഡഡുക്ക ഫാര്‍മേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മുഖ്യമന്ത്രി പിൻഗായിപ്പോയി എന്നായിരുന്നു ചാനലുകളുടെ വാർത്ത. പ്രസംഗിച്ച് തീരുന്നതിന് മുമ്പ് അനൗണ്‍സ്‌മെന്റ്‌ നടത്തിയതില്‍ ക്ഷുഭിതനായി ഇറങ്ങിപ്പോയെന്നും വാർത്ത കൊടുക്കുകയായിരുന്നു. മുഖ്യമന്ത്രി പിണങ്ങിപ്പോയി എന്നാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്. ഒരു തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളിങ്ങനെ വാർത്ത കൊടുത്തുവെന്നത് കൊണ്ട് നാളെ പറയാതിരിക്കില്ല. വല്ലാത്ത ചിത്രമുണ്ടാക്കാനാണ് ശ്രമമെന്നും എന്നാൽ ജനങ്ങൾക്കിടയിൽ അത്തരമൊരു ചിത്രമുണ്ടാക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ പനയാലിൽ നടത്തിയ പ്രസംഗം ഇങ്ങനെ.

“എന്താ ഒരു ചാനലുകാർ കൊടുത്തേ എന്നറിയുമോ ഇപ്പൊ. മുഖ്യമന്ത്രി പിണങ്ങിപ്പോയി. ആ കൊടുത്തയാൾ ഇവിടെയുണ്ടേയെന്നു അറിയില്ല. എന്താ.. എന്താണ് അതെല്ലാം കൊണ്ട് കിട്ടുന്നതെന്നാണ് കാണേണ്ടത്. ആര് പിണങ്ങിപ്പോയി എന്നാണ്. അവിടെ എന്ത് പിണക്കമാ. ഒരാൾ ശരിയല്ലാതൊരു കാര്യം ചെയ്താൽ അത് പറയേണ്ടത് എന്റെ ബാധ്യതയാണ്. അത് ഞാൻ പറയാണല്ലോ. അത് പറഞ്ഞു. അത് നിങ്ങളിപ്പോ പിണങ്ങിപ്പോയി എന്ന് പറഞ്ഞാൽ, നാളെ അങ്ങനെയുണ്ടായാൽ ഞാൻ പറയാതിരിക്കുമോ ? അത് വീണ്ടും പറയുമല്ലോ. അത് എന്റെ ഒരു ബാധ്യതയായിട്ട് കാണുന്നയാളാണ് ഞാൻ. പക്ഷേ നിങ്ങളെ ഉദ്ദേശം എന്താ. എങ്ങനെയൊക്കെ ഒരു വല്ലാത്തൊരു ചിത്രമുണ്ടാക്കാൻ പറ്റും. പക്ഷേ അതുകൊണ്ടൊന്നും ആ ചിത്രം ജനങ്ങളിലുണ്ടാകൂലാന്ന് മനസിലായിക്കോളണം. അത് അവര് ചെലര് കൂടി ഇവിടെ വന്നിട്ടുണ്ടാകും എന്നുള്ളതുകൊണ്ട് അതുകൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാമെന്ന് വെച്ചിട്ടാണ്”.

English Summary: Pinarayi said that if he sees a mistake, he will point it out.