ഏഷ്യന്‍ ഗെയിംസ് ഫുട്ബോൾ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ആം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്

0
252

ഏഷ്യൻ ഗെയിംസ് ഫുട്‌ബോളിലെ നിർണായക മത്സരത്തിൽ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്പിച്ചത്. പെനാൽട്ടിയിലൂടെ നായകൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി വലകുലുക്കിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം മത്സരത്തിന്റെ 83ആം മിനിറ്റിലാണ് ഇന്ത്യയുടെ വിജയഗോൾ പിറന്നത്.

ഇന്ത്യൻ താരം ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് റഫറി ഇന്ത്യക്ക് അനുകൂലമായി പെനാൽട്ടി വിധിച്ചത്. കിക്കെടുത്ത സുനിൽ ഛേത്രിക്ക് പിഴച്ചില്ല.നിർണായക വിജയത്തോടെ ഇന്ത്യ പ്രീക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി. ഗ്രൂപ്പ് എയിൽ മ്യാന്മറുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.