ചാർജെടുക്കാൻ ജോർജ് മാർട്ടിനും ടീമും: കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ 28ന് തിയേറ്ററിൽ

0
91

മമ്മൂട്ടി നായകനാകുന്ന മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡ്‌ സെപ്റ്റംബർ 28ന് തിയറ്ററുകളിൽ. മെഗാ സ്റ്റാർ മമ്മൂട്ടി എഎസ്‌ഐ ജോർജ് മാർട്ടിനായി എത്തും. പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മമ്മുട്ടിയുടെ മറ്റൊരു പൊലീസ്‌ വേഷത്തിനായുള്ള കാത്തിരിപ്പിലാണ്‌ ആരാധകർ. സെൻസറിങ് പൂർത്തിയായ ചിത്രത്തിന്‌ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ്‌.

കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണിഡേവിഡ്,മ നോജ് കെ യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ്‌ ജോർജാണ്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാർ.

ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, സംഗീത സംവിധാനം : സുഷിൻ ശ്യാം, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ എന്നിവരാണ്‌ കണ്ണൂർ സ്‌ക്വാഡിന്റെ അണിയറ പ്രവർത്തകർ.