പറക്കുന്ന വിമാനത്തിന്‍റെ വാതിൽ തുറന്ന് ചാടാൻ ശ്രമം; ത്രിപുര സ്വദേശി അറസ്റ്റിൽ

0
201

അഗർത്തല: പറക്കുന്ന വിമാനത്തിന്‍റെ വാതിൽ തുറന്ന് ചാടാൻ ശ്രമിച്ച ത്രിപുര സ്വദേശി അറസ്റ്റിൽ. ഗ്വാഹട്ടി- അഗർത്തല ഇൻഡിഗോ ഫ്ലൈറ്റിലാണ് യാത്രക്കാരെ പരിഭ്രാന്തിയിലാക്കിയ സംഭവം അരങ്ങേറിയത്. പശ്ചിമ ത്രിപുരയിലെ ജിരാണിയയിൽ നിന്നുള്ള ബിശ്വജിത് ദേബത്താണ് അറസ്റ്റിലായത്. 41 കാരനായ ഇയാൾ വിഷാദരോഗിയാണെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഇയാൾ വിമാനത്തിന്‍റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ചത്. മറ്റു യാത്രക്കാർ തടഞ്ഞതിനാൽ അപകടം ഒഴിവായി. മഹാരാജാ ബീർ ബിക്രം വിമാനത്താവളത്തിൽ നിന്ന് 15 മൈൽ ഉയരത്തിൽ പറക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാൾ വിഷാദരോഗിയാണെന്നും വിമാനത്തിൽ നിന്ന് ചാടുന്നതിനായാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി.