ലിയോയുടെ പോസ്റ്ററുകൾ മോഷണം: തെളിവ്‌ നിരത്തി സോഷ്യൽ മീഡിയ

ലിയോയുടെ പോസ്റ്ററുകൾ കോപ്പി?

0
248

എല്ലാവരും കാത്തിരിക്കുന്ന വിജയ്‌ ലോകേഷ്‌ ചിത്രം ലിയോ റിലീസിനു ഒരു മാസം മാത്രമാണുള്ളത്‌. സിനിമയുടെ പ്രചരണവുമായി സജീവമാണ്‌ അണിയറ പ്രവർത്തകർ. റിലീസിനു മുന്നോടിയായി ഇനി എല്ലാ ദിവസവും പുതിയ വിവരങ്ങൾ പുറത്ത്‌ വിടുമെന്നാണ്‌ അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ വലിയ രീതിയിൽ തരംഗമാകുകയും ചെയ്‌തു. സമീപദിവസങ്ങളിലാണ് ലിയോയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ലിയോയുടെ പോസ്റ്ററുകള്‍ക്കെതിരെ കോപ്പിയടി ആരോപണം ഉയരുകയാണ്.

Are Vijay starrer new film Loe poster copied Social Media pointed out hrk

ലിയോയുടെ പുതിയ പോസ്റ്ററുകള്‍ ഹോളിവുഡ് സിനിമകളുടെ കോപ്പിയാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന ആരോപണം. ഹാനസ് പീറ്റര്‍ മോളണ്ട്‌ സംവിധാന ചെയ്‌ത കോള്‍ഡ് പെര്‍സ്യൂട്ടിന്റെ പോസ്റ്ററിന് സമാനമാണ് ലിയോയുടെ പോസ്റ്ററുകളിലൊന്ന്. മറ്റൊരു പോസ്റ്റര്‍ ആയുധം എന്ന സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നും ആരോപണമുണ്ട്.

Are Vijay starrer new film Loe poster copied Social Media pointed out hrk

ലിയോയില്‍ വിജയ്‍യുടെ നായക കഥാപാത്രം എന്തായാരിക്കും എന്ന് നേരത്തെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകളുണ്ടായിരുന്നു. രക്തച്ചൊരിച്ചിലിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററുകളില്‍ പുറത്തുവന്നതോടെ മാഫിയാ തലവനായിരിക്കും ലിയോയില്‍ വിജയ്‍യുടെ കഥാപാത്രം എന്നാണ് ആരാധകർ പറയുന്നത്. അര്‍ജുൻ ഹരോള്‍ഡ് ദാസായും പ്രതിനായകനായി സഞ്‍ജയ് ദത്ത് ആന്റണി ദാസ് എന്ന കഥാപാത്രമായുമാണ് എത്തുന്നത്‌. ഗൗതം വാസുദവ് മേനോൻ പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുമെന്നാണ്‌ വാർത്ത.

തൃഷയാണ് വിജയ്‍യുടെ നായിക. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ വിജയ്‍യുടെ നായികയാകുന്നത്. മലയാളത്തില്‍ നിന്ന് ബാബു ആന്റണി പ്രധാന വേഷത്തില്‍ എത്തുന്നു. മനോബാല, മിസ്‍കിൻ, മാത്യു തോമസ്, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, ജാഫര്‍ സാദിഖ് തുടങ്ങിയ നിരവധി താരങ്ങളും സിനിമയിലുണ്ട്‌.