മുതിർന്ന മാധ്യമപ്രവർത്തകൻ യു വിക്രമൻ അന്തരിച്ചു

മുതിർന്ന സിപിഐ നേതാവായിരുന്ന സി ഉണ്ണിരാജയുടെ മകനാണ്.

0
167

തിരുവനന്തപുരം: മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവുമായിരുന്ന യു വിക്രമൻ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയാഘാതത്തെതുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ വെളുപ്പിന് അഞ്ചരക്കായിരുന്നു അന്ത്യം.

കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ സി ഉണ്ണിരാജയുടെയും മഹിളാ നേതാവ് രാധമ്മ തങ്കച്ചിയുടെയും മകനാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം വലിയവിള മൈത്രി നഗറിലാണ് താമസം. മുതിർന്ന സിപിഐ നേതാവായിരുന്ന സി ഉണ്ണിരാജയുടെ ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീതാകുമാരി. മകൻ: സന്ദീപ്. സംസ്‌കാരം വൈകിട്ട് തൈക്കാട് ശ്‌മശാനത്തിൽ.

English Summary: Vikraman has worked as Coordinating Editor of Janayugam.