അംബാനി കുടുംബത്തിന്റെ ഗണേശ ചതുര്‍ഥി ആഘോഷത്തിൽ തിളങ്ങി നയൻതാരയും കിങ്‌ ഖാനും: വീഡിയോ കാണാം

0
242

അംബാനി കുടുംബത്തിന്റെ ഗണേശ ചതുര്‍ഥി ആഘോഷത്തിൽ തിളങ്ങി താരങ്ങൾ. മുകേഷ് അംബാനി, ഭാര്യ നിത അംബാനി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിരുന്നില്‍ സിനിമാ- രംഗത്തു നിന്നുള്ളവർക്ക്‌ പുറമേ കായിക, സാംസ്‌കാരിക- രംഗത്തെ പ്രമുഖരുമെത്തി. ബോളിവുഡിൽ തരംഗം സൃഷ്ടിക്കുന്ന ജവാനിലെ താരങ്ങളായിരുന്നു ശ്രദ്ധാകേന്ദ്രം.

നടി നയന്‍താര, ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, സംവിധായകൻ ആറ്റ്ലി, ഭാര്യ പ്രിയ, ഷാരൂഖ്‌ ഖാനും കുടുംബവും, ഇവരെ കൂടാതെ കൂടാതെ സച്ചിന് തെന്ഡുല്ക്കര്, രേഖ, ഹേമമാലിനി, ഷാരൂഖ് ഖാന്‍, ജൂഹി ചൗള, ഐശ്വര്യ റായ് ബച്ചന്‍, രവീണ ടണ്ടന്‍, സല്‍മാന്‍ ഖാന്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കിയാര അദ്വാനി, ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, ജാന്‍വി കപൂര്‍, സാറാ അലിഖാന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, ശിഖര്‍ ധവാന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

SRK-Gauri, Nayanthara-Vignesh, Sid-Kiara, Alia Bhatt make grand entry at Ambani's Ganesh Chaturthi celebration | Hindi Movie News - Times of India

ജവാന്‍ എന്ന ചിത്രത്തിലൂടെ നയന്‍താര ബോളിവുഡ്‌ അരങ്ങേറ്റം നടത്തിയതിനു പിന്നാലെ ബോളിവുഡിൽ ഇനിയും സിനിമകൾ ചെയ്യുമെന്ന്‌ സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്‌ അംബാനി കുടുംബത്തിൽ അതിഥിയായി എത്തിയത്‌. ആറ്റ്‌ലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ചിത്രത്തിന്റെ കളക്ഷൻ 1000 കോടിയിലേക്ക്‌ അടുക്കുന്നതിനിടെയാണ്‌ നയൻതാര അംബാനി കുടുംബത്തിലേക്ക്‌ ക്ഷണിക്കപ്പെട്ടത്‌.