ശരിക്കും മനസാക്ഷി ഇല്ലാത്തവൻ! ഒരു ഉളുപ്പുമില്ലാതെ അയാൾ അവാർഡ് വാങ്ങി, തന്നെ ചതിച്ച നിർമാതാവിനെക്കുറിച്ച്‌ ലാൽ ജോസ്

0
389

തൻ നേരിട്ട തട്ടിപ്പ്‌ തുറന്ന്‌ പറഞ്ഞ്‌ സംവിധായകൻ ലാൽ ജോസ്‌. സിനിമ മേഖലയിൽ ഒരുപാടു തട്ടിപ്പുകളും, വെട്ടിപ്പുകളും നടക്കുന്നുണ്ടെന്നും അങ്ങനൊരു സംഭവം തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്നുമാണ് ലാൽ ജോസിന്റെ തുറന്നുപറച്ചിൽ. തനിക്ക് ഒരുപാടു വേദനകൾ സമ്മാനിച്ച ഒരു സിനിമയായിരുന്നു ‘അച്ഛൻ ഉറങ്ങാത്ത വീട്’. ആ ചിത്രം ആദ്യം റിലീസ് ആകാതിരിക്കാൻ കാരണം നിർമാതാവ് റെജി പുത്തേഴത്ത് ആയിരുന്നുവെന്ന് ലാൽ ജോസ്‌ പറയുന്നു.

പി കെ പിള്ളയുടെ ഷിർദി സായി ഫിലിംസ് ആയിരുന്നു ഈ ചിത്രത്തിന്റെ റിലീസ് ഏറ്റിരുന്നത്. ഒരിക്കൽ അദ്ദേഹം വിളിച്ചു- കടം കൊടുക്കുന്ന സൻജയ്‌ എന്നൊരാളുടെ കത്ത് വന്നു, അയാൾക്ക് നിർമാതാവ് അഞ്ച് ലക്ഷം രൂപ കൊടുക്കാനുണ്ട് അത് കൊടുക്കാതെ സിനിമ റിലീസ് ചെയ്യിപ്പിക്കില്ല എന്ന്. ഞാൻ ആ സമയത്തു എന്റെ കൂട്ടുകാരുടെ കൈയിൽ നിന്നും എങ്ങനെയൊക്കെയോ ഈ പൈസ അറേഞ്ച് ചെയ്ത് നിർമാതാവിന്റെ അടുക്കലേക്ക് പോയി.

അവിടെ ചെന്നപ്പോൾ അയാളില്ല. പിന്നെ നേരെ സഞ്ജയുടെ അടുത്ത് ചെന്ന് ഈ പൈസ കൊടുത്തു അപ്പോൾ അയാൾ പറഞ്ഞു നിർമാതാവ് പത്തു ലക്ഷം ആണ് കൊടുക്കാനുള്ളതെന്ന്. ശരിക്കും എനിക്ക് ബോധക്കേടാണുണ്ടാത്. എന്നെ ഹോസ്പിറ്റലിൽ എത്തിച്ച സുഹൃത്തുക്കൾ പറഞ്ഞു അടുത്ത ദിവസം പടം റിലീസ് ചെയ്യാൻ കഴിയില്ല ഇനിയും അഞ്ചു ലക്ഷം കൊടുക്കേണ്ടേ എന്ന്. പിന്നെയും പൈസ കടം വാങ്ങി പടം തിങ്കളാഴ്ച്ച റിലീസ് ചെയ്തു. അതുകൊണ്ട് ആദ്യ കളക്ഷൻ സിനിമയെ ബാധിച്ചു. എന്തായാലും സിനിമക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. അതിൽ ഒരു ലക്ഷം രൂപ സംവിധായകനും, നിർമാതാവിനും ഉള്ളതാണ്. അത് വാങ്ങിക്കാൻ സമയം ആയപ്പോൾ നിർമാതാവ് റെജി അവിടെ വന്നു അവാർഡ് വാങ്ങുന്നു. ശരിക്കും മനസാക്ഷി ഇല്ലാത്തവൻ, ഒരു ഉളുപ്പുമില്ലാതെ അയാൾ അവാർഡ് വാങ്ങി ലാൽ ജോസ് പറയുന്നു.