അവസാന നിമിഷം ഒടിടി റിലീസ്‌ മാറ്റി കിങ് ഓഫ്‌ കൊത്ത

ഒടിടി റിലീസ് തീയതി അവസാന നിമിഷം മാറ്റിയിരിക്കുകയാണ്.

0
6277

ദുല്‍ഖര്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്ത സെപ്‍തംബര്‍ 22ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ഒടിടി പ്രദർശനം ആരംഭിക്കുമെന്നാണ്‌ പറഞ്ഞിരുന്നത്‌. വലിയ ഹൈപ്പിൽ വന്ന ചിത്രം എന്നാൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ല. അതിനിടെയാണ്‌ ഒടിടി റിലീസ്‌ പ്രഖ്യാപിച്ചത്‌.

ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഒടിടി റിലീസ്  സെപ്‍തംബര്‍ 28നോ 29നോ ആയിരിക്കുമെന്ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറുമായി ബന്ധപ്പെട്ടവർ അവസാന നിമിഷം അറിയിക്കുകയായിരുന്നു.

ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത നിർമിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. കരൈക്കുടിയായിരുന്നു പ്രധാന ലൊക്കേഷൻ. കൊത്ത രാജേന്ദ്രൻ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയത്.

കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനൊപ്പം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ. മേക്കപ്പ് റോണെക്സ് സേവ്യറും ആണ്. പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സ്റ്റിൽ ഷുഹൈബ് എസ് ബി കെ, പിആർഒ പ്രതീഷ് ശേഖർ എന്നിവരുമാണ് കിംഗ് ഓഫ് കൊത്തയുടെ മറ്റ് പ്രവര്‍ത്തകര്‍.