സിംഗിള്‍ മദറായി മുന്നോട്ടു പോകാനാണ് താൽപര്യം; അണ്ഡം ശീതികരിച്ചു സൂക്ഷിച്ചിട്ടുണ്ട്, ആവശ്യക്കാർക്ക് നൽകാനും തയ്യാറാണ്; കനി കുസൃതി

0
372

“തനിക്ക് ഒരു 28 വയസാകുന്നതു വരെ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഭാവിയില്‍ എന്നെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ചിന്ത വന്നലോ എന്ന് കരുതി നേരത്തെ അണ്ഡം ശീതികരിച്ചു സൂക്ഷിച്ചിട്ടുണ്ടെന്ന് നടി കനി കുസൃതി.

‘എനിക്ക് ഇപ്പോള്‍ 38 വയസായി. സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കില്‍ അത് ഇപ്പോഴൊക്കെ അല്ലേ സാധിക്കൂ. അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് എഗ്‌സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കിലും ആവശ്യക്കാര്‍ക്ക് കൊടുക്കാനും തയ്യാറാണ്’- കനി വണ്ടര്‍വാള്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഫാമിലി എന്നൊരു ഫീല്‍ ഇഷ്ടമാണെങ്കിലും കുഞ്ഞുങ്ങളും ഭര്‍ത്താവുമൊക്കെയായി സ്വന്തമായൊരു ഒരു കുടുംബം വേണമെന്ന് തോന്നിയിട്ടില്ലെന്നും കനി പറയുന്നു. ‘മാനസികമായും സാമ്പത്തികമായും തയ്യാറാണെങ്കില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് ഭാവിയില്‍ ചിലപ്പോള്‍ എനിക്ക് തോന്നാം. അതുപോലെ കുട്ടിക്കു വേണ്ടി സമയവും മറ്റു കാര്യങ്ങളും ചിലവഴിക്കാന്‍ ഞാന്‍ തയ്യാറായാല്‍ ഒരു കുട്ടിയെ ദത്തെടുക്കാം എന്നു പോലും തോന്നിയേക്കാം’. എന്നാല്‍ കുട്ടിയെ വളര്‍ത്തുകയാണെങ്കില്‍ അത് സിംഗിള്‍ മദറായി മുന്നോട്ടു പോകാനാണ് താല്‍പര്യമെന്നും കനി പറഞ്ഞു.

english summary: Eggs are frozen and ready to be given to those in need; Kani Kusumi