തിരുവനന്തപുരത്ത് 60 കിലോ കഞ്ചാവ് പിടികൂടി; നാലുപേർ അറസ്റ്റിൽ

ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

0
180

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻകഞ്ചാവ് വേട്ട. തിരുവല്ലം പൂങ്കുളത്ത് ആന്ധ്രയില്‍ നിന്നെത്തിച്ച 60 കിലോ കഞ്ചാവ് പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ, ബീമാപള്ളി സ്വദേശി മുജീബ്, റാഫി എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇതിൽ ജെസിമും സജീറും ആന്ധ്രായിൽനിന്നും കഞ്ചാവ് കൊണ്ടുവന്നവരും മുജീബും റാഫിയും ഇത് വിതരണത്തിനായി ഏറ്റുവാങ്ങാൻ വന്നവരുമാണ്. പാച്ചല്ലൂർ അഞ്ചാം കല്ല് ഭാഗത്ത് വെച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. രണ്ടു ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാലുപേരും പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി ജി സുനിൽകുമാർ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി അനികുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, ആർ ജി രാജേഷ്, എസ് മധുസൂദനൻനായർ, പ്രിവന്റീവ് ഓഫീസർ പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ, രജിത്ത്, ശരത്‌, മുഹമ്മദലി,കൃഷ്ണകുമാർ, ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, രാജീവ്, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.

English Summary: Ganja brought from Andhra was seized.