തിരുവോണം ബംബര്‍; 25 കോടി പാലക്കാട് വിറ്റ TE 230662 നമ്പര്‍ ടിക്കറ്റിന്

0
555

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി തിരുവോണം ബംബര്‍ ഒന്നാം സമ്മാനമായ 25 കോടി TE 230662 നമ്പർ ടിക്കറ്റിന്. പാലക്കാട് വളയാറിലാണ് ഈ ടിക്കറ്റ് വിറ്റത്. കോ‍ഴിക്കോട് ബാവ ഏജന്‍സിയില്‍നിന്നും ഷീബ എന്ന ഏജന്‍റ് പാലക്കാട് വാളയാർ ഡാം റോഡില്‍ വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ ബംബർ.

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കാണ്. രണ്ടാം സമ്മാനം ലഭിച്ച നമ്പരുകള്‍- TH 305041, TL 894358, TC 708749, TA 781521, TD166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, T C 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്: TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507.

തിരുവനന്തപുരം ഗോർഖി ഭവനിൽ പകൽ രണ്ടിന് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബംബര്‍ നറുക്കെടുത്തത്. നറുക്കെടുപ്പ് ചടങ്ങിൽ മന്ത്രി ആന്റണി രാജു, വി കെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ, നികുതി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, ഭാ​ഗ്യക്കുറി ഡയറക്ടർ ലോട്ടറി ഡയറക്ടർ എസ്‌ എബ്രഹാം റെൻ എന്നിവർ പങ്കെടുത്തു.

ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresultnet എന്നിവയിലൂടെ ഫലം പരിശോധിക്കാന്‍ കഴിയും.

English Summary: Onam Bumper 2023 Result announced.