സെൽഫി എടുക്കാൻ വന്നിട്ട് ശരീരത്തിൽ പിടിക്കുന്നു, ഇതൊന്നും അംഗീകരിക്കാനാകില്ലെന്ന്‌ മീനാക്ഷി

സെൽഫി എടുക്കാനാണെന്നും പറഞ്ഞ് അടുത്തെത്തി നുള്ളുന്നതും ശരീരത്തിൽ സ്പർശിക്കുന്നതുമൊക്കെ മര്യാദയില്ലാത്ത പരിപാടിയാണ്...

0
452

റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ്‌ മീനാക്ഷി. അവതരണ രംഗത്ത് തന്റേതായ ശൈലി കൊണ്ടുവന്നാണ്‌ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്‌. ഉടൻ പണം ഷോയിൽ വന്നതിനുശേഷം താരത്തിന്‌ വലിയ സ്വീകാര്യതയാണ്‌ ലഭിച്ചത്‌. തുടർന്ന്‌ ചുരുങ്ങിയ കാലം കൊണ്ട്‌ മീനാക്ഷി മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായി മാറി. എന്നാൽ ഇപ്പോൾ സ്വാതന്ത്ര്യത്തോട്‌ കൂടി ജീവിക്കാൻ കഴിയുന്നില്ല എന്നാണ്‌ മീനാക്ഷി പറയുന്നത്.

സമൂഹമാധ്യമങ്ങളിലും താരത്തിന്‌ വളരെയധികം ആരാധകരുണ്ട്‌. പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ്‌ ശ്രദ്ധ നേടാറുള്ളത്. ആരാധകരെ പോലെ വിമർശകരുമുണ്ട്‌ താരത്തിന്‌. താരം സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും വരുന്ന വിമർശനങ്ങളെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞു. സ്നേഹപ്രകടനം എന്ന പേരിൽ പലരും ഉപദ്രവിക്കുകയാണെന്നും മീനാക്ഷി പറയുന്നു. നായികാ നായകൻ റിയാലിറ്റി ഷോയിലൂടെയായിരുന്നു താരത്തിന്റെ തുടക്കം. ഷോയിലെ മികച്ചവേഷം മികച്ച പെർഫോമൻസ് കാഴ്ചവെച്ച മീനാക്ഷി ഈ മേഖലയിൽ മുൻ നിരയിൽ എത്തുകയും ചെയ്തിരുന്നു.

udan panam fame meenakshi raveendran shares her dream about her life partner | 'ഭാവി വരന്‍ വായനോക്കിയാല്‍ കുഴപ്പമില്ല'; പങ്കാളിയെ കുറിച്ചുള്ള സ്വപ്‌നങ്ങളെ കുറിച്ച് മീനാക്ഷി ...

മീനാക്ഷി അഭിമുഖത്തിൽ പറഞ്ഞത്‌

സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് താൻ. അതിനാൽ തന്നെ ഇഷ്ടമുള്ള പോലെ യാത്ര ചെയ്യാനും വസ്ത്രങ്ങൾ ധരിക്കാനുമൊക്കെ എനിക്ക് സാധിക്കാറുണ്ട്. ഉദ്ഘാടന വേദികളിലും സ്റ്റേജ് പ്രോഗ്രാമിലും പോകുമ്പോൾ ചിലർ തൻറെ വസ്ത്രരീതിയെ വിമർശിച്ചുകൊണ്ട് വരാറുണ്ട്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ സെൽഫി എടുക്കാനാണെന്നും പറഞ്ഞ് അടുത്തെത്തി നുള്ളുന്നതും ശരീരത്തിൽ സ്പർശിക്കുന്നതുമൊക്കെ മര്യാദയില്ലാത്ത പരിപാടിയാണ്. അതൊരിക്കലും സ്നേഹപ്രകടനമല്ല, ഉപദ്രവമാണെന്ന് മീനാക്ഷി പറയുന്നു.