സീരിയൽ താരം ലക്ഷ്മി നന്ദൻ വിവാഹിതയായി

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലക്ഷ്മി നേരത്തെ തന്നെ വിഷ്ണുവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു.

0
283

മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ ലക്ഷ്മി നന്ദൻ വിവാഹിതയായി. വിവാഹത്തിന്റെ ചിത്രങ്ങൾ ലക്ഷ്മി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വൈറ്റ് കളർ സാരിയിൽ വളരെ സിമ്പിൾ ലുക്കിലാണ്‌ ലക്ഷ്മി നവവധുവായി എത്തിയത്‌. പച്ചനിറത്തിലുള്ള കരയോടുകൂടിയുള്ള മുണ്ടായിരുന്നു വിഷ്ണുവിന്റെ വേഷം. തുളസിമാല അണിഞ്ഞുകൊണ്ടുള്ള ഇവരുടെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ആഘോഷമായി.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലക്ഷ്മി നേരത്തെ തന്നെ വിഷ്ണുവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വീട്ടുകാർ തമ്മിൽ ഇഷ്ടപ്പെട്ടാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുന്നത്. എം ബി എ ബിരുദധാരിയായ വിഷ്ണു പരസ്യ ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്നുണ്ട്. ആഢംബരമായി നടക്കാറുള്ള സെലിബ്രിറ്റി വിവാഹങ്ങളിൽ നിന്നു മാറി വളരെ ലളിതമായാണ് വിവാഹം നടന്നത്‌.