വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല; നിപായെ നേരിടാൻ കേരളം എല്ലാ രീതിയിലും സജ്ജം: മുഖ്യമന്ത്രി

മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും ഉറപ്പുവരുത്തി.

0
136

തിരുവനന്തപുരം: നിപ പ്രതിരോധത്തിന് കേരളം എല്ലാ രീതിയിലും സുസജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസ് ഭീഷണി ഒഴിഞ്ഞിട്ടില്ല. വ്യാപനം ഇല്ലാത്തത് ആശ്വാസകരമാണ്. മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രത തുടരുന്നു. തുടക്കത്തില്‍ കണ്ടെത്തിയതിനാൽ അപകടകരമായ സാഹചര്യം ഒഴിവായി. കോഴിക്കോട്ടും കണ്ണൂർ വയനാട് മലപ്പുറം ജില്ലകളിലും ശാസ്‌ത്രീയ മുൻകരുതലുകളെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

1286 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. 276 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്. 122 പേർ ബന്ധുക്കളാണ്. 118 ആരോഗ്യ പ്രവർത്തകരുണ്ട്. 994 നിരീക്ഷണത്തിലാണ്. 304 സാമ്പിളിൾ 256 പേരുടെ ഫലം വന്നു. 6 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുണ്ട്.

ചികിത്സക്കായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന നിശ്ചയിക്കുന്നവരാണ് വളണ്ടിയര്‍മാര്‍ ആകുന്നത് പൊലീസിന്റെ പ്രത്യേക ശ്രദ്ധയും ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുന്നുണ്ട്. ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Nipah; Availability of medicines and protective materials was also ensured.