അടൂരിൽ അച്ഛനും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്

0
338

പത്തനംതിട്ട: അടൂർ ഏനാത്ത് അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഏനാത്ത് തട്ടാരുപടിയില്‍ മാത്യു ടി.അലക്‌സ്(47), മൂത്തമകൻ മെല്‍വിന്‍ മാത്യു (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ ഇളയ മകനാണ് മൃതദേ​ഹങ്ങൾ കണ്ടത്.

തുടർന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. മാത്യുവും രണ്ടുമക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മാത്യുവിന്റെ ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. മെൽവിന്റെ മൃതദേഹം കട്ടിലിലും മാത്യുവിന്റേത് തൂങ്ങിയ നിലയിലുമായിരുന്നു. മകനെ കൊന്നശേഷം മാത്യു ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം സാഹചര്യങ്ങളിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് ‘ദിശ’ ഹെൽപ്‌ലൈനിൽ ബന്ധപ്പെടാം. ടോൾഫ്രീ നമ്പർ: 1056, 04712552056