ഷാരൂഖ്‌-വിജയ്‌ സിനിമ ഒരുക്കും, ജവാനില്‍ നിന്നും ഗസ്റ്റ്‌ റോൾ ഒഴുവാക്കിയതിന്റെ കാരണം പറഞ്ഞ്‌ അറ്റ്‌ലി

സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ‘ജവാൻ’ ഒൻപത് ദിവസം കൊണ്ട് 1000 കോടിയിലേക്ക്‌ കുതിക്കുകയാണ്‌.

0
549

ജവാൻ സിനിമയിൽ വിജയ് അതിഥി വേഷത്തിലെത്തുമെന്ന് തുടക്കത്തിൽ വലിയ പ്രചരണമുണ്ടായിരുന്നു. എന്നാൽ സിനിമ കണ്ട പ്രേക്ഷകർ ആ കാര്യത്തിൽ നിരാശരായി. അദ്ദേഹത്തെ ഒഴിവാക്കിയതിന്റെ കാരണം പറയുകയാണ്‌ സംവിധായകൻ ആറ്റ്‌ലി. ‘ജവാൻ’ സിനിമയില്‍ ദളപതി വിജയ്‌‍യ്ക്കായി ഒരു അതിഥിവേഷം താൻ കരുതി വെച്ചിരുന്നില്ലെന്നാണ്‌ അറ്റ്‌ലി പറയുന്നത്.

അതിലും വലിയ പദ്ധതിയാണ് തന്റെ മനസിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ജവാൻ സിനിമയുടെ അവസാനം വിജയ്‌യെ അതിഥിതാരമായി കൊണ്ടുവരാത്തതിന് ഒരു കാരണമുണ്ട്. ഷാറുഖ് ഖാനും വിജയ് സാറിനും വേണ്ടി ഞാനൊരു തിരക്കഥ എഴുതും. ഇവർ രണ്ടും പേരും എന്റെ കരിയറിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. ഒരിക്കൽ ഇവരെ ഒരുമിച്ച് കൊണ്ടുവരുന്ന സിനിമയുടെ തിരക്കഥ ഞാൻ കണ്ടെത്തുമെന്നും അറ്റ്‍ലി പറഞ്ഞു.

എന്റെ എല്ലാ സിനിമകൾക്കും ഓപ്പൺ എൻഡിങ് ക്ലൈമാക്സ് ആണ്. എന്റെ ഇതുവരെയുള്ള ഒരു സിനിമയ്ക്കും രണ്ടാം ഭാഗം ഞാൻ ആലോചിച്ചിട്ടില്ല. അതുപോലൊരു രസകരമായ ഐഡിയ തന്റെ മനസ്സില്‍ വന്നാൽ തീർച്ചയായും ചെയ്യുമെന്ന് ജവാന്റെ രണ്ടാം ഭാഗത്തെക്കുറിച്ച്‌ ആറ്റ്ലി പറഞ്ഞു. ഇനി ഇതൊരു സ്പിന്‍ ഓഫ് ആണെങ്കിൽ വിക്രം രാത്തോറിന്റെ കഥാപാത്രമായിരിക്കും ആ സിനിമയിൽ നായകനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ ‘ജവാൻ’ ഒൻപത് ദിവസം കൊണ്ട് 1000 കോടിയിലേക്ക്‌ കുതിക്കുകയാണ്‌. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാനാണ് നിർമിച്ചിരിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജവാനിൽ ദീപിക പദുകോണും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പഠാന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. അനിരുദ്ധ് ആണ് സംഗീതം