കാത്തിരിപ്പ്‌ അവസാനിച്ചു: അൻവർ റഷീദ് തിരിച്ച്‌ എത്തുന്നു.

2020ല്‍ റിലീസ് ചെയ്ത ട്രാന്‍സ് ആണ് അദ്ദേഹത്തിന്റേതായി അവസാനം എത്തിയ ചിത്രം

0
230

പ്രേക്ഷകരുടെ കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ അൻവർ റഷീദ്‌. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തുകയാണ് അന്‍വര്‍ റഷീദ്. ആര്‍.ഡി.എക്‌സ് നിര്‍മാതാവ് സോഫിയ പോള്‍ ആണ് സിനിമ നിര്‍മിക്കുന്നത്.

സിനിമാ രംഗത്ത് തങ്ങള്‍ ഒരു ദശാബ്ദം പിന്നിടുന്നതിന്റെ ഭാഗമായി ഒരേ ദിവസം നാല് ചിത്രങ്ങളാണ് സോഫിയ പോളിന്റെ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. ഇതില്‍ നാലാമത്തെ പ്രോജക്റ്റ് ആയാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

2020ല്‍ റിലീസ് ചെയ്ത ട്രാന്‍സ് ആണ് അദ്ദേഹത്തിന്റേതായി അവസാനം എത്തിയ ചിത്രം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ 10-ാംചിത്രമാണ് ഇത്