കെജിഎഫ്‌, ആർആർആർ, പൊന്നിയിൻ സെൽവൻ ബ്രഹ്മാണ്ഡ സിനിമകൾ ഉപേക്ഷിച്ച്‌ വിനായകൻ

ഒഴിവാക്കിയ ചിത്രങ്ങൾ ഏതൊക്കെയെന്ന് ചോദിച്ചപ്പോൾ കെജിഎഫ് 2, പിഎസ് വണ്‍, പിഎസ് 2, ആർആർആർ എന്നീ ചിത്രങ്ങളാണെന്നായിരുന്നു മറുപടി.

0
25727

ജയിലറും അതിൽ സാക്ഷാൽ രജനികാന്തിനെ വിറപ്പിച്ച പ്രതിനായകൻ വർമനും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്തോടെ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ്‌ വിനായകൻ. എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന വിവരമാണ്‌ വിനായകന്റെ പുതിയ സിനിമ കാസർഗോഡിന്റെ സംവിധായകൻ മൃദുൽ നായരുടെ വെളിപെടുത്തൽ. കെജിഎഫ്‌, ആർആർആർ, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിൽ നിന്ന്‌ ലഭിച്ച വേഷം താരം ഉപേക്ഷിച്ചുവെന്നാണ്‌ സംവിധായകൻ പറഞ്ഞത്‌.

കാസർ​ഗോൾഡിന്റെ ഷൂട്ടിം​ഗ് വേളയിൽ അടുത്ത പടം ഏതാണെന്ന് ഞാൻ വിനായകൻ ചേട്ടനോട് ചോദിച്ചു. ഇപ്പോൾ ഒന്നും ചെയ്യുന്നില്ലെന്നും ജയിലർ ഇറങ്ങട്ടെ എന്നുമായിരുന്നു മറുപടി. ഒരുമൂന്ന് നാല് പടങ്ങൾ വിട്ടെന്നും പറഞ്ഞു. ഏതൊക്കെ ചേട്ടാ വിട്ടതെന്ന് ചോദിച്ചപ്പോൾ, കെജിഎഫ് 2, പിഎസ് വണ്‍, പിഎസ് 2, ആർആർആർ എന്നീ ചിത്രങ്ങളാണെന്നായിരുന്നു മറുപടി.

എന്തുകൊണ്ടാണ് ഇത്രയും വലിയ പ്രോജക്ടുകൾ നിരസിച്ചതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. അങ്ങനെ പോകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ കൈയിലുള്ള പ്രോജക്റ്റുകളിൽ താൻ തൃപ്തനാണെന്ന് വിനായകൻ പറഞ്ഞതെന്നും മൃദുൽ പറഞ്ഞു. വിനായകന്‌ പുള്ളിയുടേതായ വഴിയുണ്ട്. തനതായ രീതിയിലാണ് ജീവിക്കുന്നതെന്നും ലോകാവസാനമായാലും അദ്ദേഹത്തിന്റെ വഴി മാറില്ലെന്നും വിനാകയനെക്കുറിച്ച്‌ സംവിധായകൻ വ്യക്തമാക്കി.