എന്റെ അച്ഛന്‍ ചത്തുവെന്ന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തുവെന്ന് പറഞ്ഞൂടെ: വിനായകൻ

എന്നെ തൊടാന്‍ പറ്റുമെന്ന് ഇവര്‍ക്കൊക്കെ തോന്നുന്നുണ്ടോ.

0
43930

ഉമ്മൻചാണ്ടിയുടെ മരണ സമയത്ത്‌ വിനായകൻ നടത്തിയ പ്രതികരണം വലിയ വിവാദമായിരുന്നു. ആ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി താരം രം​ഗത്തെത്തിയിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടയിലായിരുന്നു വിനായകൻ തന്റെ ഭാഗം വിശദീകരിച്ചത്‌. വിമർശിച്ചത്‌ ഉമ്മൻചാണ്ടിയെ അല്ല, മാധ്യമങ്ങളെയാണ്‌. എന്താണവർ അവിടെ കാണിച്ച്‌ കൂട്ടിയിരുന്നത്‌ എന്ന്‌ ചോദിച്ച വിനായകൻ, അഭിനയത്തിനുള്ള അവാർഡ്‌ മാധ്യമ പ്രവർത്തകർക്കാണ്‌ നൽകേണ്ടതെന്നും പറഞ്ഞു.

തനിക്കു നേരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെയും നടൻ വിമർശിച്ചു. തന്റെ അച്ഛന്‍ ചത്തുവെന്ന് സമൂഹത്തിന് പറയാമെങ്കില്‍ തനിക്കും അയാളുടെ അച്ഛന്‍ ചത്തുവെന്ന് പറഞ്ഞൂടെ എന്നാണ് വിനായകന്‍ ചോദിക്കുന്നത്.‘എന്റെ അച്ഛന്‍ ചത്തുവെന്ന് സമൂഹത്തിന് പറയാമെങ്കില്‍ അയാളുടെ അച്ഛന്‍ ചത്തുവെന്ന് എനിക്കും പറഞ്ഞൂടെ.. എന്റെ അച്ഛന്‍ മാത്രം എന്താ ചീത്തയാണോ? അവരുടെ അച്ഛന്‍ ഒക്കെ മരണമടഞ്ഞു… എന്റെ അച്ഛന്‍ മാത്രം ചത്തു അതെന്താ..? എനിക്ക് എന്റെ അച്ഛന്‍ ഭയങ്കരമാണ്, എന്റെ അച്ഛന്‍ ആണെന്റെ പവര്‍, എന്നെ തൊടാന്‍ പറ്റുമെന്ന് ഇവര്‍ക്കൊക്കെ തോന്നുന്നുണ്ടോ.’ വിനായകന്‍ ചോദിച്ചു.

സമുഹത്തിലെ ഒരു പറ്റം ആളുകളാണ് ഇത്തരം പ്രചരണങ്ങൾക്കു പിന്നിൽ. തന്റെ നിറമാണ് പലരുടെയും പ്രശ്നമെന്നും, മാധ്യമങ്ങള്‍ തെറ്റായ രീതിയിലാണ് കാര്യങ്ങള്‍ കാണിക്കുന്നതെന്നും വിനായകന്‍ കൂട്ടിച്ചേർത്തു.