സുൽത്താൻ അൽ നിയാദിക്ക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം

ര​ണ്ടു​ ദി​വ​സ​മാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ​വ​ൺ​മെ​ന്‍റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫോ​റ​ത്തി​ലാ​ണ് (ഐ.​ജി.​സി.​എ​ഫ്) പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്

0
115

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ആ​റു​മാ​സം ചെ​ല​വ​ഴി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ച യു.​എ.​ഇ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്ക്​ പ​ത്താ​മ​ത്​ ഷാ​ർ​ജ ഗ​വ​ൺ​മെ​ന്‍റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​വാ​ർ​ഡി​ലെ (എ​സ്.​ജി.​സി.​എ) പേ​ഴ്​​സ​നാ​ലി​റ്റി ഓ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്കാ​രം. ര​ണ്ടു​ ദി​വ​സ​മാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ​വ​ൺ​മെ​ന്‍റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫോ​റ​ത്തി​ലാ​ണ് (ഐ.​ജി.​സി.​എ​ഫ്) പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്.

യു.​എ​സ്​ മു​ൻ ജ​ഡ്ജി ഫ്രാ​ങ്കോ കാ​പ്രി​യോ​ക്ക്​ മി​ക​ച്ച സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​നു​ള്ള പു​ര​സ്​​കാ​ര​വും ല​ഭി​ച്ചു. ഐ.​ജി.​സി.​എ​ഫ്​ സ​മാ​പ​ന ച​ട​ങ്ങി​ൽ ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ്മ​ദ്​ അ​ൽ ഖാ​സി​മി​യാ​ണ്​ നി​യാ​ദി​യു​ടെ അ​ഭാ​വ​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ച​ത്. മ​റ്റു നി​ര​വ​ധി പേ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.