കണ്ണൂർ പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട; കാസർകോട് സ്വദേശി പിടിയിൽ

മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്

0
286

കാസർകോട് : പഴയങ്ങാടിയിൽ വൻ സ്പിരിറ്റ് വേട്ട. 200 കാനുകളിലായി സൂക്ഷിച്ച 6200 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്  കാസർഗോഡ് സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.

മൂസക്കുഞ്ഞി(49)യെയാണ് ഡെപ്യൂട്ടി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.  ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പഴയങ്ങാടി രാമപുരം ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നുമാണ് സ്പിരിറ്റുമായെത്തിയ ലോറി പിടികൂടിയത്. കർണ്ണാടകയിൽ നിന്നും തൃശ്ശൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന