പാട്ട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു; ആറുവയസുകാരിക്ക് പരിക്ക്

പാടുന്നതിനിടെ നിലച്ച മൈക്ക് പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു.

0
147

പാലക്കാട്: പാട്ട് പാടുന്നതിനിടെ കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്‌ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് ​ഗൗരവമുള്ളതല്ല. ഓണ്‍ലൈനില്‍ വാങ്ങിയ ചൈനീസ് നിര്‍മിത കരോക്കെ മൈക്കാണ് പൊട്ടിത്തെറിച്ചത്.

പാട്ട് പാടിക്കൊണ്ടിരിക്കെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ചാർജിലിട്ടുകൊണ്ടാണ് കുട്ടി മൈക്ക് ഉപയോ​ഗിച്ചത്. മുഖത്തോട് ചേര്‍ന്നല്ല മൈക്ക് വച്ചത് എന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പാടുന്ന രംഗം വീഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്ക് പൊടുന്നനെ നിലച്ചു. പിടിക്കാന്‍ നോക്കുമ്പോഴേയ്ക്കും പൊട്ടിത്തെറിക്കുകയുമായിരുന്നു. നിർമാണക്കമ്പനിയുടെ പേര് വ്യക്തമല്ല.

ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കൃത്യമായി കാണുന്നുണ്ട്. മൈക്ക് കുട്ടി ചാർജ്ജിലിട്ടാണ് ഉപയോ​ഗിച്ചത്. ചാർജ്ജിലിട്ട് കുട്ടി പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയൊരു ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്.

ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന കരോക്കെ മൈക്ക് ഉപയോഗിച്ച് കുട്ടി പാട്ടുപാടുന്ന ദൃശ്യങ്ങളും പെട്ടന്ന് കരോക്കെ നിലയ്ക്കുന്നതും പിന്നാലെ പൊട്ടിത്തെറിക്കുന്നതുമായ രംഗങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറിക്കുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്. പാട്ടുപാടിക്കൊണ്ടിരിക്കുമ്പോ മൈക്ക് സ്റ്റക്കായി. ശരിയാക്കാനായി മൈക് എടുത്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ഫിറോസ് ബാബു പറഞ്ഞു.

ഭയന്നു പോയി, കുഞ്ഞ് നിലത്തും വീണു. കുഞ്ഞിന്റെ മുഖത്ത് മൈക്ക് പൊട്ടി കറുത്ത പൊടിയായിരുന്നു. ചുണ്ട് പൊട്ടി ചോര വന്നു. തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വച്ചാല്‍ ചാര്‍ജിന് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ഇങ്ങനത്തെ ഒന്ന് വാങ്ങാനേ പാടില്ലാരുന്നു. കുറച്ച് കൂടി ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നു- ഫിറോസ് ബാബു പറഞ്ഞു.

English Summary: Six year old girl was injured in miike exploded.