കാമുകിയും കുടുംബവും ഭീഷണിപ്പെടുത്തി; ഫേസ്ബുക്ക് ലൈവിന് പിന്നാലെ 38കാരന്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

കാജലിനെ താന്‍ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കുടുംബം പറയുന്നത്

0
260

കാമുകിയും കുടുംബവും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം നടന്നത്. ഫേസ്ബുക്ക് ലൈവ് നല്‍കിയ ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്.

സെപ്റ്റംബര്‍ 10നാണ് സംഭവം നടന്നത്. മുപ്പത്തിയെട്ടുകാരനായ മനീഷ് ആണ് ജീവമൊടുക്കിയത്. ഫേസ്ബുക്ക് ലൈവിലെത്തിയ യുവാവ് കാമുകി കാജലി(19)നും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിച്ചു. കാജലിനെ താന്‍ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ആരോപണം ശരിയല്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും യുവാവ് പറഞ്ഞു.

യുവതിയും കുടുംബാംഗങ്ങളും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് പറഞ്ഞു. സെപ്റ്റംബര്‍ 6ന് യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. യുവതി മനീഷിനൊപ്പം ഒളിച്ചോടിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മുപ്പത്തിയെട്ടുകാരനായ യുവാവ് വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ്. യുവതിയുമായി യാതൊരുവിധത്തിലുള്ള ശാരീരിക ബന്ധവും ഇല്ലെന്നു പറഞ്ഞ യുവാവ് തന്റെ ആത്മഹത്യക്ക് ഒരു സ്റ്റുഡിയോ ഓപ്പറേറ്ററും ഉത്തരവാദിയാണെന്നു ലൈവില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുഴയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.