‘നിങ്ങൾ വിഷം വിതച്ചോളൂ, പക്ഷേ ഞങ്ങളുടെ ചെലവിൽ വേണ്ട’

ഇന്ത്യ സഖ്യത്തിന്റേത് കയ്യടിക്കേണ്ട തീരുമാനം.

0
153
അർണാബ് ഗോസ്വാമി, സുധിർ ചൗധരി, നവിക കുമാർ

ബഷീർ വള്ളിക്കുന്ന്

അപരവത്കരണത്തിനും വിദ്വേഷ പ്രചാരണത്തിനും സംഘപരിവാറിനെ സഹായിച്ചു കൊണ്ട് ഇന്ത്യയിലെ മാധ്യമ രംഗത്തെ വിഷലിപ്തമാക്കുന്ന പതിനാല് വാർത്താ അവതാരകരെ ബഹിഷ്കരിക്കുവാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചിരിക്കുന്നു.

Arnab Goswami (Republic TV), Sudhir Chaudhary (AajTak), Navika Kumar (Times Now), Aditi Tyagi (Bharat Express), Aman Chopra (Network 18), Amish Devgan (News18), Anand Narasimhan (CNN-News18), Ashok Shrivastav (DD News), Chitra Tripathi (AajTak), Gaurav Sawant (AajTak), Prachi Parashar (India TV), Rubika Liyaquat (Bharat 24), Shiv Aroor (AajTak), Sushant Sinha (Times Now Navbharat)

നിങ്ങൾ വിഷം വിതച്ചോളൂ, പക്ഷേ ഞങ്ങളുടെ ചെലവിൽ വേണ്ട എന്ന ഒരു പ്രഖ്യാപനം കൂടിയാണത്.

നിരന്തരം കള്ള പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുക, ജനങ്ങൾ അറിയേണ്ട വാർത്തകളെ തമസ്കരിക്കുക, അവ ചർച്ച ചെയ്യാതിരിക്കുക, പ്രതിപക്ഷ കക്ഷികൾക്കും പ്രതിനിധികൾക്കും സംസാരിക്കാൻ അവസരം നൽകാതിരിക്കുക, ചർച്ചകളിൽ പ്രതിപക്ഷ ബഹുമാനം ഒട്ടും പാലിക്കാതിരിക്കുക തുടങ്ങി ഫാസിസ്റ്റുകൾക്ക് പാദസേവ ചെയ്യുവാൻ 24×7 റെഡിയായി നിൽക്കുന്ന പതിനാല് പേരെയാണ് ബഹിഷ്കരിക്കുവാൻ തീരുമാനിച്ചിട്ടുള്ളത്.

സഖ്യത്തിൽ ഉൾപ്പെട്ട 28 പ്രതിപക്ഷ കക്ഷികളും ഈ ബൂട്ട് നക്കികൾ നയിക്കുന്ന ചർച്ചകളിലേക്ക് അവരുടെ പ്രതിനിധികളെ അയക്കില്ല. കയ്യടിക്കേണ്ട തീരുമാനം.

English Summary: India’s bloc decision to applaud.